സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചു; കേന്ദ്രമന്ത്രിയാകുമെന്ന സൂചന ശക്തം

sureshgopi

തൃശ്ശൂരിൽ നിന്നുള്ള നിയുക്ത എംപി സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുമ്പ് ഡൽഹിയിൽ എത്താനാണ് നിർദേശം. കേന്ദ്രത്തിൽ നിന്നുള്ള നിർദേശപ്രകാരം താൻ വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു

കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി താമര വിരിയിച്ചയാളാണ് സുരേഷ് ഗോപി. അതിനാൽ കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് ഇടം ലഭിക്കുമെന്നാണ് സൂചന. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞുവീഞ്ഞിയപ്പോഴും തൃശ്ശൂരിൽ ശക്തമായ പ്രകടനം കാഴ്ച വെക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു

തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന്റെ മുറിവ് ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ മായ്ക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു.
 

Share this story