സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; സ്ഥിരീകരിച്ച് ബിജെപി ദേശീയ നേതൃത്വം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കാബിനറ്റ് പദവിയാണോ സഹമന്ത്രി സ്ഥാനമാണോ എന്നത് പിന്നീട് തീരുമാനിക്കും

കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നൽകും. ഒഴിവ് വരുന്ന മുറയ്ക്കാണ് നൽകുക. രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ് പദവി രാജിവെക്കേണ്ട. രണ്ട് പദവികളും ഒന്നിച്ച് കൊണ്ടുപോകാമെന്നും ദേശീയ നേതൃത്വം അറിയിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായി വിജയിക്കുന്ന ബിജെപി നേതാവാണ് സുരേഷ് ഗോപി. തൃശ്ശൂരിൽ 70,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
 

Share this story