കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ആർഎൽവി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി

suresh

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് നർത്തകൻ ആർ എൽ വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി. പ്രതിഫലം നൽകി തന്നെയാണ് പരിപാടിക്ക് വിളിക്കുന്നത്. നിലവിലെ വിവാദത്തിൽ കക്ഷി ചേരാനില്ല. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു

നർത്തകി സത്യഭാമ നടത്തിയ വർണ, ജാതി അധിക്ഷേപങ്ങൾക്ക് പിന്നാലെ രാമകൃഷ്ണന് പിന്തുണ ഏറുകയാണ്. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നുമാണ് സത്യഭാമ നടത്തിയ അധിക്ഷേപം. 

അതേസമയം വേദി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. സത്യഭാമയുടെ പരാമർശത്തിന് ശേഷം രവലിയ പിന്തുണയാണ് ലഭിക്കുന്നത്. മുന്നോട്ടു പോകാൻ ഈ പിന്തുണ ഊർജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു
 

Share this story