മോദിക്കൊപ്പം സുരേഷ് ഗോപിയും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും; കാബിനറ്റ് പദവിക്ക് സാധ്യത

sureshgopi

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇക്കാര്യം സംബന്ധിച്ച സൂചന ലഭിച്ചു. മൂന്നം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച തന്നെ സുരേഷ് ഗോപിയുടെയും സത്യപ്രതിജ്ഞയുണ്ടാകും. 

രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസ്സമാകുമോയെന്നുമുള്ള ആശങ്ക സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. എന്നാൽ മോദിക്കൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ബിജെപി നേതൃത്വം നിർദേശിക്കുകയായിരുന്നു

സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി ലഭിക്കാനും സാധ്യതയുണ്ട്. മോദിക്കൊപ്പം അമ്പതോളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതാണ് പരിഗണനിയിലുള്ളത്. രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന പലരെയും ഇത്തവണ പരിഗണിക്കില്ല. രാജ്‌നാഥ് സിംഗ്, പീയുഷ് ഗോയൽ, എസ് ജയശങ്കർ, നിർമല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ തുടരും
 

Share this story