സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കില്ല; അന്നെ ദിവസം മറ്റൊരു പരിപാടിയുണ്ടെന്ന് ആർഎൽവി രാമകൃഷ്ണൻ

rlv

സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ആർഎൽവി രാമകൃഷ്ണൻ. അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നത്. സത്യഭാമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു

പാലക്കാട് വിക്ടോറിയ കോളേജിലെ കോളേജ് ഡേയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. പ്രതിഫലം നൽകിയാണ് പരിപാടിക്ക് വിൡക്കുന്നതെന്നും വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു

കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള ഇയാളെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് തനിക്കെതിരായ അധിക്ഷേപങ്ങളാണെന്ന് രാമകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.
 

Share this story