സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി; മാല എടുത്തു നൽകിയത് പ്രധാനമന്ത്രി

bhagya

ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് വരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വധൂവരൻമാർക്ക് വിവാഹ മാല എടുത്ത് നൽകിയത്. രാവിലെ 8.45നായിരുന്നു വിവാഹം

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾ കുടുംബസമേതം തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജയറാം, ഷാജി കൈലാസ്, ഖുശ്ബു തുടങ്ങിയ വൻ താരനിര തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
 

Share this story