സുരേഷ് ഗോപി അപമാനിച്ചുവിട്ട കൊച്ചുവേലായുധന് സിപിഎമ്മിന്റെ സ്‌നേഹ വീടൊരുങ്ങി; താക്കോൽ നാളെ കൈമാറും

kochu

കലുങ്ക് സംവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഎം നിർമിച്ച് നൽകിയ വീട് ഞായറാഴ്ച കൈമാറും. നാളെ പകൽ മൂന്നിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടിന്റെ താക്കോൽ കൈമാറും. തുടർന്ന് പുള്ള് സെന്ററിൽ ചേരുന്ന പൊതുസമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ അധ്യക്ഷനാകും

2025 സെപ്റ്റംബർ 13നായിരുന്നു സംഭവം നടന്നത്. വീട് അറ്റകുറ്റപ്പണിക്ക് സഹായമഭ്യർഥിച്ചായിരുന്നു വേലായുധൻ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെത്തിയത്. എന്നാൽ ഇതൊന്നും തന്റെ പണിയല്ല എന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ സുരേഷ്ഗോപി കൊച്ചുവേലായുധനെ മടക്കി അയക്കുകയായിരുന്നു.

വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ പുതിയ വീട് നിർമിച്ച് നൽകുമെന്ന് അറിയിച്ചു. തുടർന്നാണ് നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർട്ടി അംഗങ്ങളുടെയും സഹായത്തോടെ വീട് നിർമിച്ചത്.

Tags

Share this story