അതിജീവിതക്ക് നീതി ലഭിക്കണം; അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ലെന്ന് ആസിഫലി
Dec 9, 2025, 10:49 IST
നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. അതിജീവിത എന്റെ സഹപ്രവർത്തകയാണ്, വളരെ അടുത്ത സുഹൃത്താണ്. അവർക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പകരം എന്തുകൊടുത്താലും മതിയാകില്ല
നീതി കിട്ടണം, വിധി എന്താണെങ്കിലും സ്വീകരിക്കണം. കോടതി വിധിയെ മാനിക്കുന്നു. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. കേസിലെ ശിക്ഷയെ കുറിച്ചോ വിധിയെ കുറിച്ചോ പറയുന്നതിൽ ഞാൻ ആളല്ല
വളരെ കരുതലോടെ പ്രതികരിക്കണം എന്ന് എല്ലാവരും കുരുതുന്നു. പലപ്പോഴും പറഞ്ഞത് സൈബർ ആക്രമണത്തിലേക്ക് നയിച്ചിട്ടുണ്ട്. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കിൽ കോടതി വിധി വന്നെങ്കിൽ അതിന് അനുസരിച്ചുള്ള തീരുമാനം സംഘടന എടുക്കുമെന്നും ആസിഫലി പറഞ്ഞു
