തൃശ്ശൂരിൽ പോലീസ് വാഹനത്തിൽ നിന്നും ചാടിയ പ്രതി മരിച്ചു

police line
തൃശ്ശൂരിൽ പോലീസ് വാഹനത്തിൽ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ്(32) മരിച്ചത്. ലഹരിയുടെ ആസക്തിയിൽ കത്തി കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
 

Share this story