ഭാര്യയുടെ കാമുകനാണെന്ന് സംശയം; കോട്ടയത്ത് ബന്ധുവായ യുവാവിനെ ഭർത്താവ് വെട്ടിക്കൊന്നു

Police

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. വണ്ടിപ്പെരിയാർ സ്വദേശി അജീഷാണ് കൊലപാതകം നടത്തിയത്. ഇയാൾ ഒളിവിലാണ്

അജീഷിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഭാര്യയുടെ കാമുകനാണെന്ന് സംശയിച്ചാണ് ബന്ധുവായ യുവാവിനെ വെട്ടിക്കൊന്നത്. 

രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. രഞ്ജിത്തും റിജോയും ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അജീഷ് ആക്രമിച്ചത്.
 

Share this story