തിരുവനന്തപുരത്ത് യുവാവിനെ വീട് കയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

Police

തിരുവനന്തപുരത്ത് യുവാവിനെ വീട് കയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പോത്തൻകോട് പോലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് പോത്തൻകോട് മീനറ സ്വദേശി ഷഹനാസിന് മർദനമേറ്റത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു ആക്രമണം

രണ്ട് ബൈക്കുകളിൽ എത്തിയ അഞ്ചംഗ സംഘം ഷഹനാസിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
 

Share this story