എംഎൽഎമാർക്കെതിരായ സസ്‌പെൻഷൻ ഗൂഢാലോചന; ചീഫ് മാർഷലിനെ മർദിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്
Oct 9, 2025, 15:24 IST

മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ്. വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലിനെ ആരും മർദിച്ചിട്ടില്ലെന്നും നടപടിക്ക് പിന്നിൽ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചീഫ് മാർഷലിന് പരുക്കേറ്റിട്ടില്ല. നടപടി ഏകപക്ഷീയമാണ്
കെഎം മാണി ഉണ്ടായിരുന്ന മന്ത്രിസഭയിൽ എന്താണ് സംഭവിച്ചത്. സ്പീക്കറുടെ ഡസ്‌കിൽ നൃത്തം കളിച്ചവർ ഞങ്ങളെ വിമർശിക്കുന്നു. സ്പീക്കറെ കരുവാക്കി ഭരണപക്ഷം കളിക്കുന്നു. സഭ ടിവി എന്ന പ്രഹസനം വഴി കാണിക്കുന്നതല്ലേ ജനം കാണുന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു
ചീഫ് മാർഷൽ ഷിബുവിനെ മർദിച്ച സംഭവത്തിൽ റോജി എം ജോൺ, സനീഷ് കുമാർ, എം വിൻസെന്റ് എന്നീ എംഎൽഎമാരെയാണ് സസ്‌പെൻഡ് ചെയ്തത്. മന്ത്രി എംബി രാജേഷാണ് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. സ്പീക്കർ ഇത് അംഗീകരിച്ചു.