വിജിലൻസ് പരിശോധനക്കിടെ വീട്ടിൽ നിന്നും മുങ്ങിയ ഡി.വൈ.എസ്.പിക്ക് സസ്‌പെൻഷൻ

suspension

വിജിലൻസ് പരിശോധനക്കിടെ മുങ്ങിയ ഡി വൈ എസ് പിക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെൽ ഡി.വൈ.എസ്.പി വേലായുധൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡി.വൈ.എസ്.പി വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. വീടിന്റെ പിന്നിലൂടെയാണ് വേലായുധൻ നായർ രക്ഷപ്പെട്ടത്

വേലായുധന്റെ ഫോണും ബാങ്ക് രേഖകളും കഴിഞ്ഞ ദിവസം വിജിലൻസ് പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 രൂപ പ്രതിയിൽ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്‌പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധരൻ നായർ. 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുൻസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് ഇയാൾ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പിയുടെ മകന്റെ അക്കൗണ്ടിലേക്ക് അമ്പതിനായിരം രൂപ നാരായണൻ കൈമാറിയിരുന്നു.
 

Share this story