മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം; കാന്തപുരവും കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴി
Oct 20, 2020, 10:43 IST
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് സ്വപ്ന നൽകിയിരിക്കുന്ന മൊഴി. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത്
ഷാർജ ഭരണാധികാരി കേരളത്തിൽ വന്നപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛൻ മരിച്ചപ്പോൾ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും മകനും രണ്ട് തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റ് ജനറലുമായി ഇവർ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പറഞ്ഞു.