എഫ്ബി കുറിപ്പുമായി സ്വപ്ന സുരേഷ്; ക്രൈം ബ്രാഞ്ച് കേസിനു സ്വാഗതം, കർണാടകയില്‍ എനിക്ക് സ്വാധീനമില്ല: വിജേഷ് പിള്ളക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനമുണ്ടാകും

Swapna

വിജേഷ് പിള്ളയുടെ പരാതിയില്‍  തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷിന്റെ എഫ്ബി പോസ്റ്റ്‌. ഒരു പരാതി ലഭിക്കുമ്പോള്‍ കേരള-കര്‍ണ്ണാടക പോലീസിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ എഫ്ബി കുറിപ്പ്. കര്‍ണാടക-കേരള സര്‍ക്കാരുകളില്‍ തനിക്ക് ഒരു പിടിപാടും ഇല്ലാതിരിക്കുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ളയ്ക്ക് കേരള സര്‍ക്കാരില്‍ ഉള്ള സ്വാധീനം സ്വപ്ന ചൂണ്ടിക്കാട്ടുന്നു. 

വിജേഷ് പിള്ള എന്നെ ബംഗളൂരില്‍ വന്നു ഭീഷണിപ്പെടുത്തിയപ്പോള്‍   പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം കേസ്  രജിസ്റ്റർ ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ സംഭവിച്ചതോ എന്നെ ഭീഷണിപ്പെടുത്തിയ ആള്‍ കേരളത്തില്‍ എനിക്ക് എതിരെ പരാതി നല്‍കുന്നു. മാനനഷ്ടപ്പരാതിയില്‍ പോലീസിനു കേസ് എടുക്കാന്‍ അധികാരമില്ല. പക്ഷെ ഡിജിപി നേരിട്ട് കേസ് എടുക്കാന്‍ ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കുന്നു. 

എനിക്ക് കേരള-കര്‍ണാടക സര്‍ക്കാരുകളില്‍ ഒരു സ്വാധീനവുമില്ല. പക്ഷെ കേരള മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല എന്നാണ് സ്വപ്ന പറയുന്നത്. ഇതിനൊപ്പം ഒരു കേസ് കൂടി സ്വപ്ന ചൂണ്ടിക്കാണിക്കുന്നു. കെ ടി ജലീലിന്റെ പരാതിയിൽ   എടുത്ത ക്രൈം ബ്രാഞ്ച് കേസിന്റെ കാര്യം.  ആ കേസ് എന്താണ് എന്നാണ് സ്വപ്ന ചോദിക്കുന്നത്. 

സ്വപ്നയുടെ എഫ്ബി പോസ്റ്റ്‌ ഇങ്ങനെ

welcome the Crime Branch case filed against me on the complaint of Vijesh Pillai.

Vijesh Pillai came to Bangalore and threatened me. On the very next day I mailed a criminal complaint to the Karnataka State Home Secretary and DGP.  They in turn forwarded the complaint to the local police station and after preliminary enquiry registered an FIR against Vijesh Pillai.

Now look at the situation in Kerala. Vijesh Pillai who threatened me filed a complaint through mail to DGP. According to his version the complaint he filed was one  for defamation. Police cannot register a case for defamation. But the DGP directed the Crime Branch to register a case against me.

The difference between the two is that I don't have any influence on the Chief (Home) Minister or DGP of Karnataka and Mr. Vijesh Pillai may have the same on the Chief (Home ) Minister and DGP of Kerala.

Karnataka Chief (Home) Minister and DGP have no special interest in my complaint. Kerala Chief (Home) Minister and DGP may have special interest on the complaint of Vijesh Pillai. I don't know.

What happened to the Crime Branch case registered against me on the complaint of K T Jaleel.

വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു.

വിജേഷ് പിള്ള എന്നേ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു.

ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.

ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.
കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.
കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?

Share this story