സ്വപ്‌ന സുരേഷിന്റെ ആരോപണം: എം വി ഗോവിന്ദൻ മാനനഷ്ടക്കേസുമായി കോടതിയിലേക്ക്

govindan

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിൻമാറാൻ വേണ്ടി വിജേഷ് പിള്ള മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌നയുടെ ആരോപണത്തിനെതിരെയാണ് എം വി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എംവി ഗോവിന്ദൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ സ്വപ്‌ന സുരേഷിനെതിരെ സിപിഎം തളിപ്പറമ്പ് എരിയാ സെക്രട്ടറി കെ സന്തോഷ് പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വപ്ന കോടതിയെ സമീപിച്ച് എഫ് ഐ ആറിൽ സ്റ്റേ വാങ്ങിച്ചു. ഇതിന് പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എംവി ഗോവിന്ദൻ തന്നെ നേരിട്ട് കോടതിയെ സമീപിച്ചത്.
 

Share this story