സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ; എം വി ഗോവിന്ദന്റെ മറുപടി ഇന്നുണ്ടാകും

govindan

സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് മറുപടി നൽകിയേക്കും. രാവിലെ 9 മണിക്ക് എം വി ഗോവിന്ദന്റെ വാർത്താ സമ്മേളനമുണ്ട്. അതേസമയം സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമുയർന്ന കണ്ണൂർ സ്വദേശി വിജേഷ് പിള്ളയെ കുറിച്ച് സംസ്ഥാന പോലീസും അന്വേഷണം തുടങ്ങി

സ്വപ്‌നയുടെ ആരോപണത്തിലെ സത്യാവസ്ഥയാണ് പോലീസ് പരിശോധിക്കുന്നത്. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് വിജേഷ് പിള്ള എന്ന വിജയ് പിള്ള തന്നെ സമീപിച്ചെന്നാണ് സ്വപ്‌നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്‌ന പറഞ്ഞത്


 

Share this story