സ്വപ്‌നയുടെ ആരോപണം: മറുപടി നൽകാൻ മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ബാധ്യസ്ഥരെന്ന് സതീശൻ

satheeshan

മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും സ്വപ്‌നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യതയുണ്ടെന്ന് സതീശൻ പറഞ്ഞു. ഇടനിലക്കാരനായ വിജയ് പിള്ളയുടെ ഇടപെടലുകളിൽ ആവശ്യമെങ്കിൽ സംസ്ഥാന പോലീസും അന്വേഷണം നടത്തണം

സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച് ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു


 

Share this story