പ്രതീകാത്മക വിവാഹവും ബലാത്സംഗവും: കട്ടപ്പന ഇരട്ടവധക്കേസ് പ്രതി നിതീഷിനെതിരെ വീണ്ടും കേസ്

kattappana

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ നിതീഷിനെതിരെ മറ്റൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്‌തെന്ന കേസാണ് ചുമത്തിയിരിക്കുന്നത്. 

നേരത്തെ നിതീഷിനെതിരെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസെടുത്തിരുന്നു. സുഹൃത്തിന്റെ സഹോദരിയെ വിവാഹദോഷം മാറാനാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയും ചെയ്തിരുന്നു

ഇതിന് പിന്നാലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കുമെന്ന് നിതീഷ് ഭീഷണിപ്പെടുത്തി. തുടർന്ന് പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്‌
 

Share this story