സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. സിനഡ് യോഗത്തിലാണ് തീരുമാനം. കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് നടന്ന ആദ്യ സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപിനെ കണ്ടെത്തിയത്. നിലവിൽ ഷംഷാബാദ് രൂപത ബിഷപാണ് റാഫേൽ തട്ടിൽ

ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പ്രഖ്യാപനം  നടന്നത്. മേജർ ആർച്ച് ബിഷപിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു.
 

Share this story