കണ്ണൂരിൽ ടി ഒ മോഹനൻ, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ; കോൺഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക ഇന്ന്

mohanan

അനിശ്ചിതത്വങ്ങൾക്കൊടുവിൽ തർക്കം നിലനിന്ന കണ്ണൂരടക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിച്ച് കോൺഗ്രസ്. കണ്ണൂരിൽ മുൻ മേയർ ടിഒ മോഹനൻ മത്സരിക്കും. കെ സുധാകരന്റെ കടുത്ത നിലപാടിനെ മറികടന്നാണ് തീരുമാനം. അടൂർ പ്രകാശ് കണ്ണുവെച്ചിരുന്ന കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പുറത്തുവരുന്ന രണ്ടാംഘട്ട പട്ടികയിൽ ഇരു മണ്ഡലങ്ങളും ഉൾപ്പെടും

നേമത്ത് ശബരിനാഥനും ആറൻമുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാകും. സുധീർഷാ പാലോട് വാമനപുരത്തും എൻ ശക്തൻ നെയ്യാറ്റിൻകരയിലും മത്സരിക്കും. പഴകുളം മധുവാണ് റാന്നിയിലെ സ്ഥാനാർഥി. ഇടുക്കിയിൽ റോയ് കെ പൗലോസ്, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് എന്നിവരും സ്താനാർഥികളാകും

അതേസമയം അഞ്ച് മണ്ഡലങ്ങളിൽ ഇതുവരെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. പെരുമ്പാവൂർ, ഉദുമ, പട്ടാമ്പി, ചടയമംഗലം എന്നിവിടങ്ങളിൽ തർക്കം തുടരുകയാണ്. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. ഇതോടെ ദീപ്തി മേരി വർഗീസിന്റെ മോഹങ്ങളും തകർന്നു.
 

Tags

Share this story