സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ടി സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസയും പ്രതി

sis

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ എംഎൽഎ ടി സിദ്ധിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് ഷറഫുന്നീസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഷറഫുന്നീസ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു

അഞ്ച് കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടക്കാവ് പോലീസിന് മാത്രം നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ട്. സിഇഒ വസീം തൊണ്ടിക്കോടൻ, മാനേജർ ഷംന കെടി, ഡയറക്ടർമാരായ റാഹില ബാനു, മൊയ്തീൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മൂവായിരത്തോളം പേരിൽ നിന്നായി 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച ശേഷം പണം മടക്കി നൽകാതെ വഞ്ചിച്ചെന്നാണ് പരാതി.


 

Share this story