കഴിവും ശേഷിയുമുള്ളവരെ പാർട്ടിയിൽ കൊണ്ടുവരണം; പദവി ഇഷ്ടദാനം നൽകേണ്ടതല്ല: മുല്ലപ്പള്ളി

mullappally

ഡിസിസി പുനഃസംഘടന വിവാദത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി പദവികൾ ആർക്കെങ്കിലും ഇഷ്ടദാനം നൽകേണ്ടതല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എംപിമാരായ കെ മുരളീധരൻ, എംകെ രാഘവൻ എന്നിവരും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും രണ്ട് തട്ടിലായതോടെയാണ് കോഴിക്കോട് ഡിസിസി പുനഃസംഘടന അനിശ്ചിതത്വത്തിലായത്. 

ഉള്ളുതുറന്ന ചർച്ചകൾ നടത്തി കഴിവും ശേഷിയുമുള്ളവരെ പാർട്ടിയിൽ കൊണ്ടുവരണം. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ശക്തമായൊരു നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടിയിലെ അമ്പത് ശതമാനം പദവികൾ സ്ത്രീകൾക്കും പട്ടികജാതി, പട്ടിക വർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും നീക്കി വെക്കണമെന്നാണ് നിർദേശം

എല്ലാ വിഭാഗക്കാരെയും ചേർത്തുനിർത്തി ആ തത്വങ്ങൾ പാലിക്കാൻ നേതൃത്വം തയ്യാറാകണം. പാർട്ടി നിർണാടക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഏകപക്ഷീയമായ നിലപാടുകൾ ഒന്നിനും പരിഹാരമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
 

Share this story