അഫ്ഗാനിൽ താലിബാൻ-ഐഎസ് ഏറ്റുമുട്ടൽ; ആറ് ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടു
Apr 4, 2023, 15:25 IST

അഫ്ഗാനിസ്ഥാനിൽ ഐഎസ് തീവ്രവാദികളും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ. വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാൻ സേന നടത്തിയ റെയ്ഡിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റിലെ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു. താലിബാൻ നിരീക്ഷണ സംഘത്തെയും ഷിയാ മുസ്ലീങ്ങളെയും ഐഎസ് ഭീകരർ ലക്ഷ്യം വെക്കുകയാണെന്ന് താലിബാൻ ആരോപിച്ചു
തിങ്കളാഴ്ച രാത്രിയാണ് ഐഎസ് താവളം ലക്ഷ്യമിട്ട് താലിബാൻ ആക്രമണം നടത്തിയത്. മാർച്ചിൽ ഐഎസ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ താലിബാന്റെ നിയുക്ത ഗവർണർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.