തളിപ്പറമ്പ് തീപിടിത്തം: 50 കോടിയുടെ നഷ്ടമെന്ന് കണക്ക്; പോലീസ് കേസെടുത്തു

thaliparambu

കണ്ണൂർ തളിപ്പറമ്പ് നഗരത്തിലെ കെ വി കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാസ്‌ക് ക്രോ ചെരുപ്പ് കടയുടമ പി പി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കെ വി കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ് ഐ ആറിൽ പറയുന്നത്

ഹൈവേയിലെ ട്രാൻസ്‌ഫോർമറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞതായി എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ, അഗ്നിരക്ഷാ സേന എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന തളിപ്പറമ്പിൽ നടക്കുകയാണ്

ഉച്ചയ്ക്ക് എംവി ഗോവിന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. അതേസമയം സംവിധാനത്തിന്റെ പര്യാപ്തതയാണ് ദുരന്തം വ്യാപിക്കാൻ കാരണമെന്നും നാശനഷ്ടം നേരിട്ട വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
 

Tags

Share this story