വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഫാദർ ഷൈജു കുര്യനെതിരെ വനിതാ കമ്മീഷനിൽ പരാതി

shyju

ബിജെപിയിൽ ചേർന്ന ഫാദർ ഷൈജു കുര്യനെതിരെ വനിതാ കമ്മീഷനിലും പരാതി. സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിയമനടപടിക്ക് പത്തനംതിട്ട എസ് പിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ പറയുന്നു. ഫാദർ മാത്യൂസ് വാഴക്കുന്നമാണ് പരാതിക്കാരൻ

സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികൻ കൈമാറി. ശബ്ദരേഖ ഉൾപ്പെടെ വിവിധ പരാതികൾ പരിഗണിച്ചാണ് ഷൈജു കുര്യനെതിരെ സഭ നടപടിയെടുത്തത്. ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭദ്രാസനം സെക്രട്ടറി പദവി അടക്കം എല്ലാ ചുമതലകളിൽ നിന്നും ഷൈജു കുര്യനെ നീക്കിയിരുന്നു.
 

Share this story