വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരം; അമ്പലപ്പുഴയിൽ അധ്യാപകൻ അറസ്റ്റിൽ

arrest

ലൈംഗികച്ചുവയോടെ വിദ്യാർഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത അധ്യാപകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. വിദ്യാർഥിനികളുടെ പരാതിയെത്തുടർന്നാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്.

കാക്കാഴം എസ്.എൻ.വി.ടി.ടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റു ചെയ്തത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ശ്രീജിത്ത് നിലവിൽ സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ്.

നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാധ്യാപികയ്ക്ക് പരാതി നൽകിയെങ്കിലും പരാതി പൊലീസിന് കൈമാറാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ല. തുടർന്ന് വിദ്യാർഥിനികൾ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 


 

Share this story