തൃശൂരിൽ കുത്തേറ്റു മരിച്ച നിലയിൽ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി

Murder

തൃശൂർ: മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടത്തു കുത്തേറ്റു മരിച്ച നിലയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.

വയറ്റിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുവന്ന് ഉപേക്ഷിച്ചെന്നാണു സംശയം. മണ്ണുത്തി പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Share this story