കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കസ്റ്റഡിയിലെടുക്കാൻ തമിഴ്‌നാട് പോലീസ് കേരളത്തിൽ
Jan 15, 2026, 17:18 IST
കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പോലീസ് കൊച്ചിയിൽ എത്തി. സ്വർണ കവർച്ച കേസിലാണ് നടപടി. തമിഴ് നാട് ചാവടി പോലീസാണ് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. സ്വർണ കവർച്ചാ കേസിൽ ഇന്ന് രാവിലെ അനീഷിനെ മുളവുകാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നിലവിൽ അനീഷിന് സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഒരു വാറന്റ് ഉണ്ട്. അനീഷിനെ കോടതിയിൽ ഹാജരാക്കും. അനീഷ് കരുതൽ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരേ വാറന്റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.
കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്നാട് പോലീസ് അനീഷിനെ അന്വേഷിച്ചെത്തിയിരുന്നു
