തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

Accidant

തിരുവനന്തപുരം: പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലാപുരത്താണ് അപകടമുണ്ടായത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ വാതക ചോർച്ച ഇല്ലാത്തത് ആശ്വാസമായി.

ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്നും തിരുനെൽ വേലിക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

ശക്തമായ മഴയെ തുടർന്ന് മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചില്ല. പിന്നീട് രാവിലെ ഏഴരയോടെയാണ് പൊലീസ് വിവരമറിഞ്ഞത്. മംഗലപുരം പോലീസും കഴക്കൂട്ടം ഫയർ ഫോഴ്സും സ്ഥലത്തെത്തി.

Share this story