മരങ്ങാട്ടുപള്ളിയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ബൈക്കിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

accident

കോട്ടയം മരങ്ങാട്ടുപള്ളിയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫിയാണ്(50) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. 

കോഴ-പാല റോഡിൽ മരങ്ങാട്ടുപള്ളി ടൗണിലാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്നും വന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ തെറിച്ച് റോഡിൽ വീണു. ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
 

Share this story