ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും; നാളെ കസ്റ്റഡി അപേക്ഷ നൽകും

rajeevaru

ശബരിമല ദ്വാരപാലക ശിൽപ്പ പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവിൽ കട്ടിളപ്പാളി കടത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാണ് എസ്‌ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. ഈ കേസിൽ നാളെ കസ്റ്റഡി അപേക്ഷയും നൽകും

കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്

അതേസമയം ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിലാണ്. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിയിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടിമരം മാറ്റിയതിലേക്ക് നീങ്ങുന്നത്.
 

Tags

Share this story