താനൂർ അപകടം സർക്കാർ സ്‌പോൺസേർഡ് കൂട്ടക്കൊല; ഉത്തരവാദി മന്ത്രി റിയാസ്: കെ സുധാകരൻ

K Sudhakaran

താനൂർ ബോട്ട് അപകടം സർക്കാർ സ്‌പോൺസേർഡ് കൂട്ടക്കൊലയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പി എ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം

യാദൃശ്ചികമായി സംഭവിച്ച അപകടമെന്ന നിലയിൽ അല്ല സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടുകൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നതെന്നും സുധാകരൻ ആരോപിച്ചു.
 

Share this story