താനൂർ ബോട്ട് അപകടം: അറസ്റ്റിലായ ബോട്ട് ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി

tanur

താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ബോട്ട് ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. നേരത്തെ ബോട്ട് ഉടമ നാസറിനെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു. നാസറിന് പുറമെ അഞ്ച് ജീവനക്കാർക്കുമെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. 

നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൽ നിന്ന് കസ്റ്റഡിയിലെടുത്ത എല്ലാ രേഖകളും പോലീസ് പരിശോധിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവം സംബന്ധിച്ച് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിന് കാരണമായ ബോട്ടുടമക്കെതിരായ പ്രോസിക്യൂഷൻ നടപടിക്കൊപ്പം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് കോടതി നിലപാട്.
 

Share this story