താനൂർ ബോട്ടപകടം: ഡ്രൈവർ ദിനേശൻ പിടിയിൽ; ജുഡീഷ്യൽ കമ്മീഷനെ ഇന്ന് തീരുമാനിച്ചേക്കും

tanur

താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ. താനൂരിൽ വെച്ചാണ് ദിനേശനെ പിടികൂടിയത്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാൾ തിരൂർ സബ് ജയിലിലാണുള്ളത്. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പോലീസ് അപേക്ഷ നൽകും

അപകടസമയത്ത് ബോട്ടിൽ 37 പേരാണുണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകടകാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഡ്രൈവർക്ക് ലൈൻസ് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ആറ് മാസമായിരിക്കും കമ്മീഷന്റെ കാലാവധി. മന്ത്രി അഹമ്മദ് ദേവർകോവിൽ വിളിച്ച ഉന്നതതല യോഗവും ഇന്ന് ചേരും.
 

Share this story