താനൂർ ബോട്ട് അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Mon, 8 May 2023

താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മെയ് 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അപകടത്തിൽ ഏഴ് കുട്ടികളടക്കം 22 പേരാണ് മരിച്ചത്. സംഭവത്തിൽ ബോട്ട് ഉടമ നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാൾ ഒളിവിലാണ്.