താനൂർ ബോട്ട് അപകടം: കുറ്റവാളികളെല്ലാം കുടുങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

devarkovil

താനൂർ ബോട്ട് അപകടത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അതിൽ ഒരുതരത്തിലുള്ള കൈ കടത്തലും നടത്തുന്നത് ശരിയല്ല. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

അപകടത്തിന്റെ ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘമെത്തി. കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘം ബോട്ട് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബോട്ടിന്റെ അളവുകളിലടക്കം നിയമ ലംഘനങ്ങളുണ്ടായോ എന്നും വിദഗ്ധ സംഘം പരിശോധിക്കും.
 

Share this story