താനൂർ ബോട്ട് അപകടം: നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

nasar

താനൂർ ബോട്ട് അപകടത്തിൽ ബോട്ട് ഉടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട് നിന്നാണ് താനൂർ സ്വദേശി നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല

അപകടത്തിന് പിന്നാലെ ബോട്ടുടമ നാസറും ഡ്രൈവർ അടക്കമുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. ജീവനക്കാർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
 

Share this story