താനൂർ ബോട്ട് അപകടം: ഒരു ബോട്ട് ജീവനക്കാരൻ കൂടി പിടിയിൽ

tanur

താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ബോട്ട് ജീവനക്കാരൻ സവാദാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. ബോട്ട് ഉടമ, നാസർ അഞ്ച് ജീവനക്കാർ, നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേർ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് നിന്നാണ് നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബോട്ടിന്റെ സ്രാങ്ക് ദിനേശനെയും മാനേജർ അനിലിനെയും അറസ്റ്റ് ചെയ്തിരുന്നു. നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
 

Share this story