താനൂർ ബോട്ടപകടം: മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും; പേര് വിവരങ്ങൾ

tanur

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. 22 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് പേർ സ്ത്രീകളുമാണ്. പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്

ആശുപത്രി രേഖകൾ പ്രകാരം മരിച്ചവരുടെ പേരുകൾ

താനൂർ ഓലപ്പീടിക കാട്ടിൽപ്പീടിയെക്കൽ സിദ്ധിഖ്(41)
സിദ്ധിഖിന്റെ മക്കളായ ഫാത്തിമ മിൻഹ(12), ഫൈസാൻ(3)
പരപ്പനങ്ങാടി കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ(40)
പരപ്പനങ്ങാടി സ്വദേശികളായ സഫ്‌ല(7), ഹസ്‌ന(18), സഫ്‌ന, സീനത്ത്
പരപ്പനങ്ങാടി കുന്നുമ്മൽ റസീന
പെരിന്തൽമണ്ണ പട്ടിക്കാട് അഫ്‌ലഹ്(7)
പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ്(10)
മുണ്ടുപ്പറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഫാദി ഫാത്തിമ(7)
പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹ്‌റ, റുഷ്ദ
ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ
താനൂർ സ്‌റ്റേഷനിലെ പോലീസുകാരൻ സബറുദ്ദീൻ(37)
ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ ആബിദിന്റെ ഭാര്യ ആയിഷാബി
ചെട്ടിപ്പടി വെട്ടിക്കുടി ആദിൽ ഷെറി, അർഷാൻ, അദ്‌നാൻ
പരപ്പനങ്ങാടി കുന്നുമ്മൽ ജരീർ
 

Share this story