താനൂർ ബോട്ടപകടം: നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് എസ് പി; കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും

nasar

താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി മലപ്പുറം എസ് പി. ഐപിസി 302 വകുപ്പാണ് നാസറിനെതിരെ ചുമത്തിയത്. മറ്റ് പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു

മരിച്ച പോലീസുകാരൻ സബറുദ്ദീൻ ഡാൻസാഫ് താനൂർ ടീം അംഗമായിരുന്നു. ഡ്യൂട്ടിക്കിടെയാണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം കൂടുതൽ പരിശോധിക്കണം. നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ബോട്ട് സർവീസിന് അനുമതി ലഭിച്ചതിലുണ്ടായ വീഴ്ചകൾ അന്വേഷണ പരിധിയിൽ വരുമെന്നും എസ് പി അറിയിച്ചു.
 

Share this story