താനൂരിലെ ബോട്ട് ഉടമക്ക് മന്ത്രി അബ്ദുറഹ്മാനുമായി ബന്ധം; സ്‌പോൺസേർഡ് കുറ്റകൃത്യമെന്ന് സതീശൻ

VD Satheeshan

താനൂരിൽ അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമക്ക് മന്ത്രി വി അബ്ദുറഹ്മാനുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോട്ട് സർവീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് അറിഞ്ഞിട്ടും മന്ത്രി തടഞ്ഞില്ല. എംഎൽഎയും നാട്ടുകാരും പരാതി ഉന്നയിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് തടഞ്ഞിട്ട ബോട്ട് സർവീസ് പുനരാരംഭിച്ചത് ആരുടെ ഒത്താശയിലാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സംസ്ഥാനം സ്‌പോൺസർ ചെയ്ത കുറ്റകൃത്യമാണിത്. നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
 

Share this story