താനൂർ ദുരന്തം: സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെ; ബോട്ടിൽ കയറിയത് മയക്കുമരുന്ന് പ്രതിയെ തേടി

sabarudheen

താനൂരിൽ ബോട്ട് അപകടത്തിൽ മരിച്ച പോലീസുകാരൻ സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെയെന്ന് സ്ഥിരീകരണം. തൂവൽത്തീരത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയാണ് സബറുദ്ദീൻ ഇവിടെയെത്തിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഇവിടെ എത്തിയത്. ആളുകൾ ബോട്ടിലേക്ക് കയറുന്നത് കണ്ടതോടെ പ്രതി ബോട്ടിലുണ്ടാകാമെന്ന സംശയത്തിൽ സബറുദ്ദീനും കയറുകയായിരുന്നു

ബോട്ടിൽ താഴെയും മുകളിലുമായി സബറുദ്ദീൻ പരിശോധന നടത്തിയതായി താനൂർ ഡി.വൈ.എസ്.പി സ്ഥിരീകരിച്ചു. മലപ്പുറം എസ് പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗമായിരുന്നു സബറുദ്ദീൻ. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന സബറുദ്ദീൻ സ്വപ്രയത്‌നം കൊണ്ടാണ് പോലീസ് സർവീസിൽ പ്രവേശിച്ചത്. വളരെ ചെറിയ കാലം കൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥാനായി പേരെടുത്തു. ഇങ്ങനെയാണ് എസ് പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിൽ അംഗമായത്.
 

Share this story