കോതമംഗലം പൂയംകുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്

elephant
കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. പരുക്കേറ്റ പൂയംകുട്ടി സ്വദേശി ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ടാപ്പിംഗിനായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് ആക്രമണം നടന്നത്. പൂയംകുട്ടി കപ്പേളപ്പടിയിൽ വെച്ചാണ് ബെന്നിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ബെന്നി നിലത്തുവീണു. ബെന്നിയുടെ സ്‌കൂട്ടറും ആന തകർത്തു.
 

Share this story