നികുതി വർധന: യൂത്ത് കോൺഗ്രസിന്റെ നിയമസഭ മാർച്ചിൽ സംഘർഷം; ബൈക്ക് കത്തിച്ചു

bike

ഇന്ധന സെസിലും നികുതി വർധനവിലും പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ ബൈക്ക് കത്തിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സംഘർഷമുണ്ടായതോടെ യൂത്ത് കോൺഗ്രസുകാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ഇന്ധനസെസ് പൂർണമായും പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത്രയും ജനവിരുദ്ധമായ ബജറ്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്നും സതീശൻ ആരോപിച്ചു

നിയമസഭയിലും പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നാല് പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുകയാണ്. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സിആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.
 

Share this story