മദ്യക്കമ്പനികൾക്ക് നികുതിയിളവ്: കോർപറേറ്റ് മുതലാളിമാരുടെ ലാഭകൊതിക്ക് സർക്കാർ കുടപിടിക്കുന്നുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രതിപക്ഷത്തെയും നിയമസഭയെയും സർക്കാർ പൂർണമായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ധനകാര്യ ബില്ലിലൂടെ ചില പ്രത്യേക മദ്യക്കമ്പനികളെ സഹായിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയിൽ നടന്നത്. കോർപറേറ്റ് മുതലാളിമാരുടെ ലാഭകൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
ധനബിൽ സഭയിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി തന്നെയാണ് ഇതിനായി കടുംപിടിത്തം കാണിച്ചത്. മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന കടുത്ത വാശി മുഖ്യമന്ത്രിക്ക് മാത്രമായിരുന്നുവെന്നും, ഭരണനേതൃത്വത്തിലുള്ള മറ്റാരും തന്നെ ഈ കാര്യങ്ങൾ അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുതയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വിവിധ സാമുദായിക സംഘടനകളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിട്ടും അതൊന്നും വകവയ്ക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ബീവറേജസ് കോർപ്പറേഷനോ സർക്കാരോ ഇത്തരത്തിൽ മദ്യം വിൽക്കാൻ തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നില്ല. വിൽക്കാൻ തീരുമാനമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ നികുതിയിളവ് നൽകുന്നത്? ഭാവിയിൽ കോൾഡ് സ്റ്റോറേജിൽ വെക്കാനാണോ ഈ നിയമനിർമ്മാണമെന്നും അദ്ദേഹം ചോദിച്ചു. ബക്കാർഡി കമ്പനിക്ക് നിയമവിരുദ്ധമായി ഇളവ് നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നേരിട്ട് മുൻകൈയെടുക്കുകയാണുണ്ടായത്. ഇതിനായി നിയമനിർമാണ സഭയെ പൂർണമായും ദുരുപയോഗം ചെയ്തു. നികുതി കുറച്ചത് കൊണ്ട് സർക്കാരിന് വലിയ നഷ്ടമല്ലാതെ മറ്റെന്താണ് ലാഭമുള്ളത്. മദ്യ കമ്പനികൾക്ക് ലാഭം കൊയ്യാൻ മാത്രമാണ് ഈ തീരുമാനം ഉപകരിക്കുക. മദ്യം വിൽക്കാൻ താല്പര്യമുള്ള കമ്പനികൾക്ക് ഇനി കോടതിയെ സമീപിക്കാനും അനുകൂല ഉത്തരവ് നേടിയെടുക്കാനും സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.