അധ്യാപികയുടെയും ഭർത്താവിന്റെയും ആത്മഹത്യ: ശ്വേതയെ രണ്ട് സ്ത്രീകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

swetha

കാസർകോട് കടമ്പാറിൽ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ. മരിച്ച ശ്വേതയെന്ന് കരുതുന്ന യുവതിയെ രണ്ട് സ്ത്രീകൾ ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂന്ന് സ്ത്രീകൾ സംസാരിക്കുകയും ഇതിൽ രണ്ട് പേർ ചേർന്ന് ഒരാളെ മർദിക്കുകയുമാണ്. മർദനമേറ്റത് ശ്വേതക്കാണെന്ന് നാട്ടുകാർ പറയുന്നു

കടമ്പാർ സ്‌കൂളിന് സമീപത്തെ ചെമ്പപദവിലെ പി അജിത് കുമാർ(35) ഭാര്യ വോർക്കാടി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂൾ അധ്യാപിക ശ്വേത(28) എന്നിവരാണ് തിങ്കളാഴ്ച വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഇവർ മരിച്ചു. 

ചുവന്ന വസ്ത്രം ധരിച് സ്ത്രീ സ്‌കൂട്ടറിൽ ഇരിക്കുകയും നീല ചുരിദാർ ഇട്ട സ്ത്രീ മഞ്ഞ സാരിയുടുത്ത യുവതിയോട് കയർത്ത് സംസാരിക്കുന്നതുമാണ് ആദ്യം ദൃശ്യങ്ങളിൽ കാണുന്നത്. തുടർന്ന് നീല ചുരിദാറുകാരി മഞ്ഞ സാരിയുടുത്ത യുവതിയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്യുന്നു. 

ഇതിനിടെ നീല ചുരിദാറുകാരി ഫോൺ ചെയ്യാനായി ഇവിടെ നിന്ന് മാറിപ്പോകുന്നു. ഈ സമയം സ്‌കൂട്ടറിൽ ഇരിക്കുന്ന സ്ത്രീ മഞ്ഞ സാരിയുടുത്ത യുവതിയെ മുഖത്ത് തുടരെ തുടരെ മർദിക്കുന്നു. ഇതിനിടെ തിരികെ വന്ന നീല ചുരിദാറുകാരിയും മഞ്ഞ സാരിയുടുത്ത യുവതിയെ മർദിക്കുന്നു. മർദിച്ച സ്ത്രീകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന
 

Tags

Share this story