അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പ് കടിയേറ്റു

Pala

പാലക്കാട്: അങ്കണവാടി ടീച്ചർക്ക് പാമ്പ് കടിയേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അങ്കണവാടി ടീച്ചർ വിശാലത്തിനാണ് പാമ്പ് കടിയേറ്റത്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം.

രാവിലെ 11 മണിയോടെ അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ കൈവിരലിൽ കടിക്കുകയായിരുന്നു. ഉടനെ ടീച്ചറെ ഒറ്റാപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരിച്ചയച്ചു.

Tags

Share this story