മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു

അപകട മരണം

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍(36) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.

മലപ്പുറം പറപ്പൂര്‍ സ്വദേശി അക്ബര്‍ അലി ഓടിച്ച കാര്‍ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ ഏറെ ദുരേക്ക് തെറിച്ചുപോയി.

ഒതുക്കങ്ങലില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയ കുറ്റത്തിന് കാര്‍ ഡ്രൈവര്‍ അക്ബര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നരഹത്യാ കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് ചെയ്തു.

Tags

Share this story