അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

ashika

കണ്ണൂർ ചെണ്ടയാട് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ്(31) മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്‌കൂൾ അധ്യാപികയായിരുന്നു. 

ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വൈവാഹിക പ്രശ്‌നത്തെ തുടർന്ന് വിവാഹമോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. 

ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് തന്നെ സംസ്‌കാരം നടത്തിയിരുന്നു. തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.
 

Tags

Share this story